sthapaka-dinam

നിലമ്പൂർ: വില്ലേജ് ബാലസംഘം ഇന്നലെ സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് നിലമ്പൂർ ചക്കാലക്കുത്ത് അങ്ങാടിയിൽ നിന്നും ആരംഭിച്ച റാലി വീട്ടിക്കുത്ത് ജംഗ്ഷനിൽ സമാപിച്ചു. റാലി പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സൈജി മോൾ ഉദ്ഘാടനം ചെയ്തു. ബാലസംഘം വില്ലേജ് കോർഡിനേറ്റർ ഷീല ബാലവകാശ പ്രതിജ്ഞ ചൊല്ലി. സമാപന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. കൗൺസിലർമാരായ മണി ഗോപാലകൃഷ്ണൻ, ശബരീശൻ പൊറ്റെക്കാട്, പ്രസാദ് പൊറ്റെക്കാട്, ആർ. പി.സുബ്രമണ്യൻ, ഗീതിക വിനോദ് എന്നിവർ നേതൃത്വം നൽകി.