camp

പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളേജ് 22ന് ആരംഭിച്ച എൻ.എസ.്എസ് സപ്തദിന സഹവാസ ക്യാമ്പ് എം.ഇ.എസ് ഹയർസെക്കന്ററി സ്‌കൂളിൽ സമാപിച്ചു. 'മലിനീകരണത്തിനെതിരെ ഒത്തൊരുമിക്കുക' എന്ന പ്രമേയത്തിലാണ് ക്യാമ്പ് നടത്തിയത്. എം.ഇ.എസ് സംസ്ഥാന ട്രഷറർ ഒ.സി.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് പൊന്നാനി കോളേജ് പ്രിൻസിപ്പൽ പി.പി.ഷാജിദ് അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ആശ നീണ്ടൂർ, എം.ഇ.എസ് വൈസ് ചെയർമാൻ മുഹമ്മദ് റഷീദ്, എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂൾ പ്രസിഡന്റ് പി.എൻ. മുഹമ്മദ് സംസാരിച്ചു.