
വണ്ടൂർ: കേന്ദ്ര സർക്കാറിനെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യചങ്ങല വിജയിപ്പിക്കുന്നതിനായി വണ്ടൂരിൽ ബ്ലോക്ക് തല സംഘാടക സമിതി ഓഫീസിന് തുടക്കം കുറിച്ചു. ജനുവരി 20 മുതലാണ് മനുഷ്യച്ചങ്ങല ആരംഭിക്കുന്നത്. സി.പി.എം വണ്ടൂർ ഏരിയാ സെക്രട്ടറി ബി.മുഹമ്മദ് റസാക്ക് ഉദ്ഘാടനം ചെയ്തു. ഇ.ലിനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. റഹീം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.ജുനൈദ്, എം.സജാദ്, സെക്രട്ടറിയേറ്റ് അംഗം പി.ഷൈജു, കെ.വിജേഷ്, ഒ.നൗഷാദ് പങ്കെടുത്തു.