
മൂല്യനിർണയ ക്യാമ്പ് കേന്ദ്രം മാറ്റാം
കാലിക്കറ്റ് സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.കോം ഓണേഴ്സ് പ്രൊഫഷണൽ, വൊക്കേഷണൽ നവംബർ 2023 പരീക്ഷകളുടെ ബാർകോഡ് അധിഷ്ഠിത മൂല്യനിർണയ ക്യാമ്പുകളിലേക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകർക്ക് കേന്ദ്രം മാറ്റാനുള്ള ഓപ്ഷൻ 30, 31 തീയതികളിൽ സെൻട്രലൈസ്ഡ് കോളേജ് പോർട്ടൽ ലോഗിനിൽ ലഭ്യമാണ്. ക്യാമ്പിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇ-മെയിൽ, എസ്.എം.എസ് മുഖേന നൽകിയിട്ടുണ്ടെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.