vikasana-seminar

മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ 2024-25 വർഷത്തെ പദ്ധതി തയ്യാറാക്കുന്നതിനായി വികസന സെമിനാർ ചേർന്നു. ദാരിദ്ര്യ ലഘൂകരണം കൃഷി, വിദ്യാഭ്യാസം, യുവജന ക്ഷേമം, പ്രാദേശിക സാമ്പത്തിക വികസനം, മാലിന്യ സംസ്‌കരണം എന്നിവക്ക് മുൻഗണന നൽകി 24 കോടിയുടെ പദ്ധതിക്ക് വികസന സെമിനാറിൽ രൂപം നൽകി.
പ്രസിഡന്റ് എൻ.പി.ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഹസ്‌കർ അമയൂർ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ യു.കെ.മഞ്ജുഷ, പഞ്ചായത്തംഗം ജസീർ കുരിക്കൾ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.പി.മുഹമ്മദ് സംസാരിച്ചു.