
മഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുകയുമാണെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസമദ് സമദാനി എം.പി. യു.ഡി.എഫ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി മഞ്ചേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ കുറ്റ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മഞ്ചേരി മണ്ഡലം യുഡിഎഫ് ചെയർമാൻ റഷീദ് പറമ്പൻ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, എം.എൽ.എമാരായ അഡ്വ.യു.എ.ലത്തീഫ് , പി.അബ്ദുൽ ഹമീദ് സംസാരിച്ചു.