
പെരിന്തൽമണ്ണ: ശബരിമല തീർത്ഥാടനത്തിനിടെ സന്നിധാന പരിസരത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ. ചൈൽഡ്‌ലൈനിന് ലഭിച്ച പരാതിയിൽ കൊളത്തൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
23നായിരുന്നു സംഭവം. പെൺകുട്ടിയും പിതാവും ഉൾപ്പെട്ട സംഘത്തിനൊപ്പം തീർത്ഥാടനത്തിന് പോയതാണ് പ്രതി. സന്നിധാനത്ത് നടപ്പന്തലിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് വച്ച് കുട്ടിയുടെ പിതാവ് ശൗചാലത്തിലേക്ക് പോയപ്പോൾ കുട്ടിയെ പ്രതിയെ നോക്കാനേൽപ്പിച്ചു.
ഈ സമയം ഇയാൾ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. തീർത്ഥാടനം കഴിഞ്ഞെത്തിയ ശേഷമാണ് കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞത്. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.