book

മലപ്പുറം; ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ഇതിവൃത്തമാക്കി റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കെ.സി.സുബ്രഹ്മണ്യൻ എഴുതിയ റോസക്കുട്ടി വിളിക്കുന്നു എന്ന ചെറുകഥാ സമാഹാരം ജനുവരി ഒന്നിന് മലപ്പുറം പ്രശാന്ത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും.
രാവിലെ 11 മണിക്ക് റിട്ട. റവന്യൂ കമ്മീഷണർ എം.സി. മോഹൻദാസ് പ്രകാശന കർമ്മം നിർവഹിക്കും. റിട്ട. ഡെപ്യൂട്ടി കളക്ടർ പി.കെ.രമ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കവി റാം മോഹൻ പുസ്തക പരിചയം നടത്തും. കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടി, റിട്ട. ആർ.ഡി.ഒ രാവുണ്ണിക്കുട്ടി നായർ, യുവ കവി ശ്രീജിത്ത് അരിയല്ലൂർ തുടങ്ങിയവർ സംസാരിക്കും. 1979 ൽ വയനാട് കുപ്പാടിത്തറ വില്ലേജ് ഓഫീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച സുബ്രഹ്മണ്യൻ മലപ്പുറം, കാസർഗോഡ് ജില്ലകളിലെ ഇരുപതോളം റവന്യൂ ഓഫീസുകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2007 ൽ തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ നിന്ന് ഡെപ്യൂട്ടി തഹസിൽദാരായി വിരമിച്ച ഇദ്ദേഹം പരപ്പനങ്ങാടി കോട്ടത്തറ സ്വദേശിയാണ്.