public-meeting

തിരൂരങ്ങാടി: സി.എം.പി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10നു ചെമ്മാട് ഐശ്വര്യ ഓഡിറ്റോറിയത്തിൽ (എം.വി.ആർ നഗർ) ജനറൽ സെക്രട്ടറി സി.പി.ജോൺ ഉൽഘാടനം ചെയ്യും. കൃഷ്ണൻകോട്ടുമല, സി.എ.അജീർ, എ.നിസാർ, സുധീഷ് കടന്നപള്ളി, കെ.എ കുര്യൻ, പ്രസംഗിക്കും. ജില്ലയിൽ നിന്ന് തെഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ, 9.30 ന് പതാക ഉയർത്തൽ, രക്ത സാക്ഷി മണ്ഡപത്തിൽ പുഷപാർച്ചന, 10നു ഉൽഘാടനം, തുടർന്ന് ജില്ലാ സെക്രട്ടറി വാസുകാരയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും, റിപ്പോർട്ടിൻമേൽ ചർച്ചയും പുതിയ ജില്ലാ കൗൺസിലിനേയും ജില്ലാ സെക്രട്ടറിയേയും 11ാം പാർട്ടി കോൺഗ്രസ്സ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുക്കും. വൈകീട്ട് ആറിനു സമാപിക്കും.