league

മലപ്പുറം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണോ വേണ്ടയോ എന്ന് പരസ്യമായി ആവശ്യപ്പെടേണ്ടെന്ന് മുസ്ലിംലീഗ് തീരുമാനം. ഒരു തീരുമാനമെടുക്കുമ്പോൾ കോൺഗ്രസിന് ദേശീയതലത്തിലെ സ്ഥിതിഗതികൾ വിലയിരുത്തേണ്ടി വരുമെന്നും പാണക്കാട് ചേർന്ന ലീഗ് ദേശീയ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിൽ അഭിപ്രായമുണ്ടായി. കോൺഗ്രസടക്കം ഇന്ത്യ മുന്നണിയിലെ പാർട്ടികൾ സ്വതന്ത്ര തീരുമാനമെടുത്തശേഷം സാഹചര്യം വിലയിരുത്തി അഭിപ്രായം പറയാനും തീരുമാനിച്ചു. വിഷയത്തിൽ ലീഗ് നേതാക്കളുടെ പരസ്യ അഭിപ്രായ പ്രകടനം വിലക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി രാഷ്ട്രീയ അജൻഡയാക്കുകയാണ്. ഇക്കാര്യം മതേതര കാഴ്ചപ്പാടുള്ള പാർട്ടികൾ തിരിച്ചറിയണം. തന്ത്രത്തിൽ വീഴരുത്. ഭരണഘടനാ ധാർമ്മികതയും മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് രാഷ്ട്രീയമായി വിഷയം കൈകാര്യം ചെയ്യുന്നതിൽ മതേതര കക്ഷികൾക്ക് ഒറ്റക്കെട്ടായി നിലയുറപ്പിക്കാനാവണമെന്നും അഭിപ്രായപ്പെട്ടു.

ലോ‌ക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി ബി.ജെ.പി ക്ഷേത്രോദ്ഘാടനത്തെ മാറ്റുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാമക്ഷേത്രത്തെ പ്രധാനമന്ത്രി അടക്കമുള്ളവർ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റുന്നുണ്ട്. ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തേയും ആരാധന സ്വാതന്ത്ര്യത്തേയും ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് എല്ലാവരും തിരിച്ചറിയണം. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരും എന്നൊക്കെയാക്കി പാർട്ടികളെ ബി.ജെ.പി വേർതിരിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

 ലീഗ് വിശ്വാസികൾക്കൊപ്പം: സാദിഖലി തങ്ങൾ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിവാദമാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഓരോ വിഭാഗത്തിനും അവരുടെ ആരാധനാലയങ്ങൾ സുപ്രധാനവും പുണ്യവുമാണ്. ഈ നിലയ്ക്ക് വിശ്വാസികൾക്കൊപ്പമാണ് ലീഗ്.

 കോ​ൺ​ഗ്ര​സ് അ​വ​ഹേ​ളി​ക്കു​ന്നു: കെ.​ ​സു​രേ​ന്ദ്രൻ

രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ​ ​നി​ഷേ​ധാ​ത്മ​ക​മാ​യി​ ​കാ​ണു​ന്ന​ ​കോ​ൺ​ഗ്ര​സ് ​ഭൂ​രി​പ​ക്ഷ​ ​വി​ഭാ​ഗ​ത്തെ​ ​അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​ലോ​ക​ത്തി​ന്റെ​ ​ആ​ത്മീ​യ​ ​കേ​ന്ദ്ര​മാ​യി​ ​മാ​റു​ന്ന​ ​അ​യോ​ദ്ധ്യ​യി​ലെ​ ​പ്രാ​ണ​പ്ര​തി​ഷ്ഠാ​ ​ച​ട​ങ്ങി​നെ​ ​മോ​ശ​മാ​ക്കി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​ ​ന​ട​പ​ടി​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ​കേ​ര​ള​ ​നേ​തൃ​ത്വം.​ ​മു​സ്‌​ലിം​ ​ലീ​ഗും​ ​മ​ത​മൗ​ലി​ക​വാ​ദി​ക​ളും​ ​ക​ണ്ണു​രു​ട്ടി​യാ​ൽ​ ​പേ​ടി​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​യി​ ​കോ​ൺ​ഗ്ര​സ് ​മാ​റി.​ ​സി.​പി.​എം​ ​സം​ഘ​ടി​ത​ ​മ​ത​ശ​ക്തി​ക​ളു​ടെ​ ​വോ​ട്ടി​നാ​യി​ ​ഭൂ​രി​പ​ക്ഷ​ ​ജ​ന​ത​യു​ടെ​ ​വി​കാ​ര​ങ്ങ​ൾ​ ​ഹ​നി​ക്കു​ക​യാ​ണ്.​ ​മ​ന്ത്രി​സ​ഭാ​ ​പു​നഃ​സം​ഘ​ട​ന​കൊ​ണ്ട് ​നാ​ടി​ന് ​ഒ​രു​ ​പ്ര​യോ​ജ​ന​വും​ ​ഉ​ണ്ടാ​വി​ല്ല.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​അ​ല്ലാ​തെ​ ​കേ​ര​ള​ത്തി​ൽ​ ​മ​റ്റേ​ത് ​മ​ന്ത്രി​ക്കാ​ണ് ​വി​ല​യു​ള്ള​ത്.