
പെരിന്തൽമണ്ണ: മങ്കട ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയോട് അനുബന്ധിച്ചു തെരുവ് നായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നടത്തി. മലപ്പുറം അനിമൽ റെസ്ക്യൂ ഫോഴ്സ് ടീമിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ 130 തെരുവ് നായകൾക്കാണ് കുത്തിവെപ്പ് നടത്തിയത്. പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻ അബ്ബാസ് അലി പൊട്ടങ്ങൽ ഉദ്ഘാടനം ചെയ്തു. വെറ്റിനറി സർജൻ ഡോ. എസ്.അഞ്ജലി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി.കെ.ബൈജു എന്നിവർ നേതൃത്വം നൽകി.