
വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച റോഡാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ നൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുറഹിമാൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർ കെ. മുഹമ്മദലി,അഹമ്മദ് കുട്ടി പൊറ്റയിൽ, പി.ഷമീം, പി.ഉണ്ണീൻ കുട്ടി, പി.മുസ്തഫ, ടി.ടി.ഇസ്ഹാഖ്, ബാപ്പു പൊറ്റയിൽ എന്നിവർ പങ്കെടുത്തു.