
വണ്ടൂർ: ഡിഫറെന്റ് ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വണ്ടൂർ ഏരിയ കൺവെൻഷൻ വാണിയമ്പലം കനിവ് പാലിയേറ്റീവിൽ വച്ച് നടന്നു. കേരള ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗം വി.രമേശൻ ഉദ്ഘാടനം ചെയ്തു. ടി.പി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സംഘാടക ജില്ലാ സെക്രട്ടറി കെ.വാസദേവൻ ക്ലാസെടുത്തു. തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാമൻകുട്ടി, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ്, ബി.മുഹമ്മദ് റസാഖ്, കെ.ടി.മുഹമ്മദാലി, കെ.ടി ഗഫൂർ, എം.ടി.അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.