
മലപ്പുറം: മഞ്ചേരി ലയൺസ് ഓഫ് ഏറനാടും മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി എളങ്കൂർ പി.എം.എസ്. എ ഹയർ സെക്കൻഡറി സ്‌ക്കൂൾ
എൻ.എസ്.എസ്, സ്‌കൗട്ട് എന്നിവയുടെ സഹകരണത്തോടെ പോരുർ ചാത്തങ്ങോട്ടു പുറത്ത് വീട്ടിക്കാപറമ്പിൽ സരേഷ് ബാബുവിനും കുടുംബത്തിനും നിർമ്മിച്ച വീട് കൈമാറി. താക്കോൽ ദാനചടങ്ങ് ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ നിർവഹിച്ചു. കുടുംബത്തിന്റെ ദയനീയാവസ്ഥ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശിവശങ്കരൻ ലയൺസ് ക്ലബ് പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് അംഗം വി.ശിവശങ്കരൻ, പാസ്റ്റ് ഗവർണർ ജോർജ് ഡി.ദാസ്, സാന്ത്വനം പ്രൊജക്ട് ജില്ല കോഡിനേറ്റർ കെ.എം.അഷ്റഫ്, ക്ലബ് പ്രസിഡന്റ് കെ.ടി.സജിവ് കുമാർ, ജയരാജ്, ചാർട്ടർ പ്രസിഡന്റ് സുബ്രമണ്യൻ, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.ചന്ദ്രാ ദേവി, സി.ഡി.എസ് പ്രസിഡന്റ് കെ.കൃഷ്ണ ജ്യോതി, പി.എം.എസ്.എ.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ കെ.ബേബി ഗിരിജ, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ രജീഷ് പി.ചന്ദ്രൻ , സ്‌കൗട്ട് കോഡിനേറ്റർ കെ.ടി.സതിഷ് തുടങ്ങിയവർ പങ്കെടുത്തു.