adaram



വള്ളിക്കുന്ന്: വോളി ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന സാന്ദീപനി വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെയും വള്ളിക്കുന്നിലെ ദേശീയ വോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ അനുപവ് വള്ളിക്കുന്നിന്റെയും ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യസീനിയർ പുരുഷ ഇന്ത്യൻ വോളിബോൾ ടീമംഗമായി തെരഞ്ഞെടുക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി എ.ഷമീമുദ്ദീനെ ആദരിച്ചു. വള്ളിക്കുന്ന് സാന്ദീപനി വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബാബു പാലാട്ട് ഉദ്ഘാടനം ചെയ്തു. അനുപവ് പ്രസിഡന്റ് എം. മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. സാന്ദീപനി സ്‌ക്കൂൾ മാനേജർ പീതാംബരൻ പാലാട്ട് ഷമീമുദ്ദീന് മൊമന്റോ നൽകി ആദരിച്ചു. ക്യാമ്പിലെ കുട്ടികൾക്കുള്ള ജഴ്സി ഷമീമുദ്ദീനും വി.പി.മുജീബ്രഹ്മാനും വിതരണം ചെയ്തു.