
വള്ളിക്കുന്ന്്: കൊടക്കാട് ബൈത്തുറഹ്മ വില്ലേജ് ആറു വീടുകൾക്ക് നിർമിക്കുന്ന പദ്ധതിക്ക് തറക്കല്ലിട്ടു. കൊടക്കാട് മുസ്ലിം ലീഗും,ജി.സി.സി. കൊടക്കാട് കെ.എം.സി.സിയും സംയുക്തമായി നിർമ്മിക്കുന്ന ബൈത്തുറഹ്മ വില്ലേജിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. അബ്ദുൽ ഹമീദ് എം.എൽ.എ പങ്കെടുത്തു. ബൈത്തുറഹ്മ വില്ലേജിന് സൗജന്യമായി 22 സെന്റ് സ്ഥലം നൽകിയ കെ. ടി.ബഷീറും അദ്ദേഹത്തിന്റെ പിതാവ് കെ.അബൂബക്കർ ഹാജിയും സ്ഥലത്തിന്റെ രേഖകൾ ബൈത്തുറഹ്മ വില്ലേജ് കമ്മറ്റി ചെയർമാൻ എ.പി.കെ. തങ്ങൾക്ക് കൈമാറി. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത വളരെ പ്രയാസപ്പെടുന്ന ആറുകുടുംബങ്ങൾക്കുള്ള ആധാരങ്ങൾ എ.എസ്.കെ. തങ്ങൾ കൈമാറി. വളരെ പെട്ടെന്ന് വീടുകളുടെ പണി പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറുമെന്ന് നിർമാണ കമ്മിറ്റി ഭാരവാഹികളായ കൺവീനർ നിസാർ കുന്നുമ്മൽ, ചെയർമാൻ മുസ തങ്ങൾ എന്നിവർ അറിയിച്ചു. ബക്കർ ചെർന്നൂർ മുഖ്യപ്രഭാഷണം നടത്തി. എ.പി.കെ. തങ്ങൾ സ്വാഗതം പറഞ്ഞ യോഗത്തിൽ നിസാർ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു.