meeting

മലപ്പുറം: വിരമിച്ച അദ്ധ്യാപകരുടെ ചാരിറ്റബിൾ സൊസൈറ്റിയായ ഷെൽട്ടറിന്റെ എട്ടാം വാർഷിക ജനറൽ ബോഡി യോഗം മലപ്പുറം കെ.എസ്.ടി.എ ഹാളിൽ നടന്നു. ഷെൽട്ടർ ജില്ലാ പ്രസിഡന്റ് പി.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി കെ. പി. രമണൻ ആമുഖഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.വി.സേതുമാധവൻ റിപ്പോർട്ട്, ബൈലോ ഭേദഗതിയും ട്രഷറർ ഇ.എം.നാരായണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബേബി മാത്യു സ്വാഗതവും ജോ. സെക്രട്ടറി പി.എൻ.ശോഭന നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.പി.രമണൻ രക്ഷാധികാരി, പി.പരമേശ്വരൻ പ്രസിഡന്റ്, വി.കെ.ശശിധരൻ, ഇ.പി.ബാലകൃഷ്ണൻ, ബേബി മാത്യു, എ.സരള കുമാരി, വി. ഭാസ്‌ക്കരൻ വൈസ് പ്രസിഡന്റുമാർ, പി.വി.സേതുമാധവൻ സെക്രട്ടറി, പി.എൻ.ശോഭന, ജി.വി.സുമ, പി.എസ്.മുരളീധരൻ, പി.വി. സരേന്ദ്രൻ, സി.എം. ഉണ്ണികൃഷ്ണൻ ജോ.സെക്രട്ടറിമാർ, ഇ.എം.നാരായണൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.