s
വിശപ്പ് രഹിത രാമപുരം പദ്ധതി പ്രഖ്യാപന ചടങ്ങിൽ നിന്ന്‌

പെരിന്തൽമണ്ണ: വിശപ്പ് രഹിത രാമപുരം പദ്ധതി പ്രഖ്യാപിച്ച് യുവ വ്യാപാരി മാതൃകയായി. രാമപുരത്തും പരിസരത്തും പണം ഇല്ലാത്തതിന്റെ പേരിൽ ഭക്ഷണം കഴിക്കാൻ പ്രയാസപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ഭക്ഷണം നൽകുന്ന വിശപ്പ് രഹിത പദ്ധതി പ്രഖ്യാപിച്ചാണ് രാമപുരത്തെ അൽ വക്കാല സ്റ്റോർ ഉടമയും സാമൂഹ്യ പ്രവർത്തകനുമായ ഷാഫി കല്ലായി മാതൃകയായത്. രാവിലെയും ഉച്ചക്കും ഭക്ഷണ സമയത്ത്കയ്യിൽ കാശില്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കാണ്‌തെരഞ്ഞെടുക്കപ്പെട്ട ഭക്ഷണശാലയിൽ നിന്നും ഹോട്ടലുകളിലും നിശ്ചയിക്കപ്പെട്ട ഭക്ഷണം ലഭിക്കുക. ഭക്ഷണത്തിന്റെ തുക ശാഫിയുടെ സ്ഥാപനം മുഖേന നൽകുന്നതാണ്. കഴിഞ്ഞ ദിവസം രാമപുരത്ത് വെച്ച് നടന്ന വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക കുടുംബ സംഗമത്തിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്.