
വഴിക്കടവ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വഴിക്കടവ് മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃ സംഗമംനടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീർ മണൽപ്പാടം ഉദ്ഘാടനം ചെയ്തു. ഉഷ വരക്കുളം അദ്ധ്യക്ഷയായി. ഷേർലി വർഗീസ്, പി.പി.തോമസ്, ഷിൽജ ബിജു, രാധാമണി പൂവത്തിപൊയിൽ, ബോബി സി.മാമ്പ്ര , മിനി കാരക്കോട്, ഷൈനി വരക്കുളം സംസാരിച്ചു.