ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാരികളും സംയുക്തമായി നടത്തിയ പ്രഥമ ചങ്ങരംകുളം ഫെസ്റ്റ് സമാപിച്ചു. എട്ട് ദിവസങ്ങളോളം നീണ്ടുനിന്ന ഫെസ്റ്റിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ശനിയാഴ്ച വൈകിട്ട് നടന്ന സമാപന ചടങ്ങ് പി.നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഷെഹീർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നടൻ ലുക്മാൻ അവറാൻ മുഖ്യാതിഥിയായി. പ്രമുഖ ബാന്റിന്റെ സംഗീത സന്ധ്യയോടെ ഒരാഴ്ച നീണ്ട ആഘോഷത്തിന് സമാപനമായി