
വളാഞ്ചേരി: ആറ് വർഷമായി വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും മൂന്നാമത്തെ ഷിഫ്റ്റിന്റെ പ്രഖ്യാപനവും പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷനായി. നിലവിൽ 50ഓളം രോഗികൾക്കാണ് സെന്ററിൽ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ആറ് വർഷം കൊണ്ട് മൂന്ന് കോടിയോളം രൂപ ട്രസ്റ്റ് ഇതിനകം ചെലവഴിച്ചു. മൂന്നാമത്തെ ഷിഫ്റ്റ് ഇന്ന് മുതൽ ആരംഭിക്കും. കെ.എം.ഗഫൂർ, സലാം വളാഞ്ചേരി, റംല മുഹമ്മദ്, അഷ്റഫലി കാളിയത്ത്, പറശ്ശേരി അസൈനാർ നേതൃത്വം നൽകി.