campaign

മലപ്പുറം: മലപ്പുറം കലാകേന്ദ്രയുടെ നേതൃ്വത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നടത്തുന്ന ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സ്‌കൗട്ട് ഭവനിൽ സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകൻ നൗഷാദ് മാമ്പ്ര ഉദാഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങൾക്കെതിരെ വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലാകേന്ദ്രം ചെയർമാൻ റസാഖ് തരകത്ത് അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളുടെ സംഗീത ആലാപനം അരങ്ങേറി.