camp

മലപ്പുറം: നിലമ്പൂർ ചെമ്പൻകൊല്ലി എ.എം.എൽ.പി സ്‌കൂളിൽ നടന്ന അത്താണിക്കൽ എം.ഐ.സി കോളജിന്റെ എൻ.എസ്.എസ് ക്യാമ്പ് 'ഇസ്ദിഹാർ' സമാപിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിൻ 'ചെമ്പൊല്ലി' യുടെ പ്രകാശനം നടന്നു. സമാപന സമ്മേളനം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.കെ. സുരേഷ്, സൂസമ്മ മത്തായി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ശബാബ്, വാർഡ് മെമ്പർ സൈനബ മാമ്പള്ളി, മാനേജർ ഷമീർ കൊമ്പൻ, പ്രധാനാദ്ധ്യാപകൻ ടി.എം.ഫയാസ് സംസാരിച്ചു.