road
തക‌ർന്ന് കിടക്കുന്ന പരുതൂ‌ർ- ചെമ്പുലങ്ങാട് റോഡ്

പട്ടാമ്പി: വർഷങ്ങളായി തകർന്ന് കിടക്കുന്ന പരുതൂർ- ചെമ്പുലങ്ങാട് സ്‌കൂൾ റോഡ് ശാപമോക്ഷം കാത്ത് കിടക്കുന്നു. പരുതൂർ പഞ്ചായത്തിലെ 4, 5 വാർഡുകളിൽ സ്ഥിതി ചെയ്യുന്ന പട്ടാമ്പി- വളാഞ്ചേരി റൂട്ടിൽ അഞ്ചുമൂലയിൽ നിന്ന് ചെമ്പുലങ്ങാട് സ്‌കൂൾ ഭാഗത്തേക്കുള്ള റോഡാണ് തകർന്ന് തരിപ്പണമായത്. മഴ പെയ്താൽ കാലിന്റെ മുട്ടുവരെ ചേറും ചെളിയുമാണ്. വലിയ വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ ഈ റോഡിലൂടെ പോകുന്നത്. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്.

ഓട്ടോയിൽ സഞ്ചരിക്കുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്. നിരവധി തവണ പഞ്ചായത്തംഗങ്ങളോട് പരാതി പറഞ്ഞിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.

അഞ്ചുമൂല ചെമ്പുലങ്ങാട് റോഡിന് ഒമ്പത് ലക്ഷം രൂപ മതിപ്പ് ചെലവിൽ ടെൻഡർ നടപടി പൂർത്തിയാക്കിയിട്ട് മാസങ്ങളായി. കരാറുകാരൻ ഏറ്റെടുത്തിട്ടുണ്ടെന്നും മഴമാറിയാൽ എത്രയും പെട്ടന്ന് പണി തുടങ്ങും.

രജനി (നാലാം വാർഡംഗം), അലി (അഞ്ചാം വാർഡംഗം).