അലനല്ലൂർ: തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിസ്മയ കാഴ്ചകൾ കണ്ടും ആസ്വദിച്ചും ചിരട്ടക്കുളം വൊക്കേഷണൽ റീഹാബിറ്റേഷൻ ട്രെയ്നിംഗ് സെന്ററിലെ വിദ്യാർത്ഥികൾ. ശലഭയാത്ര എന്ന പേരിൽ സംഘടിപ്പിച്ച യാത്രയിൽ കുട്ടികളും രക്ഷിതാക്കളുമടക്കം 50ൽപ്പരം ആളുകളാണ് സംബന്ധിച്ചത്. ഭിന്നശേഷി കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തെടുക്കാൻ പ്രേരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തിയത്. പ്ലാനറ്റിലെ കാഴ്ചകൾക്ക് ശേഷം ശംഖുമുഖം ബീച്ചിലെ കാഴ്ചകളും കണ്ടാണ് ഇവർ മടങ്ങിയത്.ദ്
യാത്ര മേലാറ്റൂർ പഞ്ചായത്ത് അദ്ധ്യക്ഷൻ കെ.ടി.ഇക്ബാൽ ഫ്ലാഗ് ഓഫ് ചെയ്തു. സെന്റർ മാനേജർ പി.പി.ഏനു അദ്ധ്യക്ഷനായി. ബ്ലോക്ക് ഉപാദ്ധ്യക്ഷൻ ബഷീർ തെക്കൻ, ജില്ലാ പഞ്ചായത്തംഗം എം.മെഹർബാൻ, ടീം കോ ഓർഡിനേറ്റർ ശിഹാബ് അലൈവ്, ടി.അഫ്സറ, പി.റഷീദ്, ഉമ്മർ കുറുക്കൻ, പ്രിൻസിപ്പൽ എ.ആർ.സുനിത തുടങ്ങിയവർ സംബന്ധിച്ചു.