
കൂറ്റനാട്: എസ്.എൻ.ഡി.പി യോഗം കൂറ്റനാട് ശാഖ വാർഷിക പൊതുയോഗവും കുടുംബ സംഗമവും യൂണിയൻ പ്രസിഡന്റ് വി.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സതീശൻ ചിറ്റാനിപ്പാറ മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ.ബാലൻ അദ്ധ്യക്ഷനായി. കെ.ശിവരാമൻ, ബി.വിജയകുമാർ, പ്രവീൺ കണ്ടംപുള്ളി, എം.സി. മനോജ്, ടി.പി രാമചന്ദ്രൻ, കെ.സി.ചന്ദ്രൻ, മുരളി മൂളിപ്പറമ്പ്, പി. വി കൃഷ്ണൻ, കെ.ഷാജി തുടങ്ങിയവർ സംസാരിച്ചു.