പാലക്കാട്: ഇടത് സർക്കാരിന്റെ അഴിമതിക്കും അക്രമങ്ങൾക്കും കെടുകാര്യസ്ഥതയ്ക്കും എ.ഐ കാമറ അഴിമതി, ലൈഫ് മിഷൻ തട്ടിപ്പ്, നികുതി ഭീകരത, റേഷൻ സപ്ലൈകോ സംവിധാനങ്ങളുടെ തകർച്ച തുടങ്ങിയ ജനദ്രോഹ നയങ്ങൾക്കുമെതിരെ ഇന്ന് മുതൽ 30വരെ ജില്ലയിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിചാരണ സദസുകൾ സംഘടിപ്പിക്കും.
വിചാരണ സദസിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകീട്ട് തൃത്താലയിലെ കൂറ്റനാട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. യു.ഡി.എഫ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. കൊല്ലങ്കോട്, കോട്ടായി, ആലത്തൂർ, മണ്ണാർക്കാട്, കോങ്ങാട്, മലമ്പുഴ, ചിറ്റൂർ, ഷൊർണൂർ, പാലക്കാട്, പട്ടാമ്പി,ഒറ്റപ്പാലം എന്നിവിടങ്ങളിലും വിചാരണ സദസുകൾ നടക്കും.