
പാലക്കാട്: കേരളത്തിന്റെ നെല്ലറയായ ജില്ലയിൽ കാർഷിക മേഖലയിലെ പ്രതിസന്ധി തന്നെയാണ് പ്രധാന പ്രശ്നം. രണ്ടാംവിള നെല്ല് സംഭരിച്ചതിന്റെ പണം കൊടുക്കാതിരിക്കുന്ന അവസ്ഥയിൽ വീണ്ടും നെല്ല് കൊയ്ത് സംഭരണത്തിന് കാത്തിരിക്കുകയാണ് അരലക്ഷത്തോളം കർഷകർ. വന്യമൃഗ ശല്യം മൂലം ഏക്കർ കണക്കിന് ഭൂമി തരിശിട്ടിരിക്കുകയാണ്. കർഷകർ കൃഷി ഉപേക്ഷിക്കുന്നു. ക്ഷീര മേഖലയിലും പരാതികളേറെ.
പാലക്കാട് നഗരം
നഗര വികസനത്തിന് ദീർഘ വീക്ഷണമുള്ള ഒരു മാസ്റ്റർ പ്ലാൻ വേണം. വേണ്ടത്ര പാർക്കിംഗ് സൗകര്യമില്ല. ടൂറിസം വികസനം, ഐ.ടി സംരംഭം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ എടുത്തുപറയാവുന്ന പദ്ധതിയില്ല. മെഡിക്കൽ കോളേജ് നിർമ്മാണം മുതൽ നിയമനവും നിർവഹണവും വരെ പ്രതിസന്ധിയുണ്ട്.
അന്തർദേശീയ കായിക താരങ്ങൾ നിരവധിയുണ്ടായിട്ടും പരിശീലനത്തിന് മികച്ച മൈതാനങ്ങളും ശാസ്ത്രീയ സംവിധാനങ്ങളുമില്ല. ലൈഫ് പദ്ധതി ഇഴയുന്നു. ഗുണഭോക്താക്കൾക്ക് പോലും ഗഡുക്കൾ മുടങ്ങി. ജില്ലാ ആശുപത്രിയിൽ സ്ഥലപരിമിതിയുണ്ട്. മെഡിക്കൽ കോളേജിൽ ഇതുവരെ കിടത്തിച്ചികിത്സ ആരംഭിച്ചില്ല. നഗരത്തിൽ മാലിന്യ പ്രതിസന്ധി രൂക്ഷം. ഇതിനെല്ലാം ശാശ്വത പരിഹാരം വേണം.
ഉണർവ് വേണം വ്യവസായത്തിന്