road
തക‌ർന്ന് കിടക്കുന്ന എരിമയൂർ- കൂട്ടാല റോഡ്

ആലത്തൂർ: എരിമയൂർ മുതൽ കൂട്ടാല വരെ യാത്ര ചെയ്യണമെങ്കിൽ ചില്ലറ അഭ്യാസമൊന്നും അറിഞ്ഞാൽ പോര. ടാറിളകി റോഡ് ഉണ്ടോ എന്നുപോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. കാലവർഷത്തിൽ പെയ്ത മഴയിൽ പലയിടത്തലും റോഡ് പൂർണമായും തകർന്ന നിലയിലാണ്.

ഇതുവഴിയുള്ള കാൽനട യാത്രയും ഇരുചക്ര വാഹന യാത്രയും സാഹസികത നിറഞ്ഞതാണ്. എപ്പോൾ വേണങ്കിലും കുഴിയിൽ വീണ് പരിക്കേൽക്കാം. ആഴ്ചകൾക്ക് മുമ്പ് ഇരുചക്ര വാഹനം കുഴിയിൽ വീണ് യുവതിയുടെ താടിയെല്ലിന് പരിക്കേറ്റിരുന്നു. അപകടമുണ്ടാവുമ്പോൾ മാത്രം അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം. അടിയന്തരമായി റേഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.