chittur-boys-schl-nk
ചിറ്റൂർ ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ള നവകേരള സദസ് വേദി.

ചിറ്റൂർ: ജി.ബി.എച്ച്.എസ്.എസ് മൈതാനത്ത് നാളെ നടക്കുന്ന നവകേരള സദസിന്റെ ഒരുക്കം പൂർത്തിയായി. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടുമുതൽ 20ഓളം കൗണ്ടറുകൾ വഴി പരാതി സ്വീകരിക്കും. വേദിക്കടുത്ത് വിവിധ സ്റ്റാളുകളും പ്രവർത്തിക്കും.

പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിലെ 20ഓളം പ്രദേശങ്ങളിൽ തെരുവുനാടകം, മന്ദക്കാട് സ്റ്റേഫിറ്റ് മൈതാനിയിൽ സൗഹൃദ ഫുട്‌ബാൾ മത്സരം, പാലാഴി മണ്ഡപത്തിൽ ക്ഷീര കർഷക സംഗമം എന്നിവ നടന്നു. പ്രോഗ്രാം കോ ഓർഡിനേറ്റർ അഡ്വ.വി.മുരുകദാസ് ഉൾപ്പെടെയുള്ളവർ അണിനിരന്ന മിനി മാരത്തോണും സംഘടിപ്പിച്ചു. പഞ്ചായത്തുകളിൽ വിളംബര ജാഥയും നടത്തി. പ്രദർശന മേള, ഉപജില്ലാ കലോത്സവ വിജയികളെ പങ്കെടുപ്പിച്ചുള്ള കലാപരിപാടികൾ എന്നിവയുമുണ്ടായി. ഇന്നും വിവിധ പരിപാടികൾ അരങ്ങേറും.