
തൃത്താല: നവകേരള സദസിന്റെ വേദിയിലെത്തിയ നിവേദനങ്ങൾക്ക് സമയോചിതമായ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ചാലിശേരിയിൽ നടന്ന തൃത്താല മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴര വർഷം സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ നടന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ പ്രദേശത്തിന്റെയും ആവശ്യം മനസിലാക്കി ഇടപെടുന്ന വികസന നിലപാടാണ് സർക്കാറിന്റേത്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുകയാണ് സർക്കാർ നയം. പാൽ, പച്ചക്കറി, പഴം ഉല്പാദനത്തിൽ സംസ്ഥാനം മുന്നോട്ട് പോയി. ഭൂമി തരിശുരഹിതമാക്കി. വിശപ്പുരഹിത കേരളമെന്ന നയം യാഥാർത്ഥ്യമാക്കി. അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. നെല്ല് സംഭരണത്തിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.