പാലക്കാട്: കോട്ടയ്ക്ക് സമീപം ഡി.ടി.പി.സിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാടിക ഉദ്യാനത്തിൽ മികച്ച ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് പാലക്കാട്ടെത്തിയ അദ്ദേഹം വാടിക ഉദ്യാനത്തിൽ സന്ദർശനം നടത്തുകയായിരുന്നു.
ഉദ്യാനത്തിൽ ലൈറ്റിംഗ് ഫൗണ്ടൈൻ, മിനി അഡ്വഞ്ചർ സോൺ, കിഡ്സ് വാട്ടർ സോൺ ഉൾപ്പെടെയുള്ള ആധുനിക ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പിലാക്കുന്നതിന് 75 ലക്ഷം രൂപയുടെ ഡി.പി.ആർ തയ്യാറാക്കും. ഡി.പി.ആറിന്റെ അടിസ്ഥാനത്തിൽ ഡി.ടി.പി.സിക്ക് ഭരണാനുമതി നൽകി പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.