bjp-kollangode

കൊല്ലങ്കോട്: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ബി.ജെ.പി കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി കൊല്ലങ്കോട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയുകയും ചെയ്തു. ബി.ജെ.പി മണ്ഡലം കൺവീനർ എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.സി. ശിവദാസ് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം എൻ.ബാബു, എൻ.ദിവാകരൻ, ടി.സി.കണ്ണൻ, ജ്യോതി സുരേഷ്, പ്രമീള കുമാരി, ഹരിദാസ് ചുവട്ടുപാടം, എം.നാരായണ്ണ്വാമി തുടങ്ങിയവർ പങ്കെടുത്തു.