
ആലത്തൂർ: സമഗ്ര ശിക്ഷാ കേരളാ ആലത്തൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ആലത്തൂർ മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിച്ച് ആലത്തൂർ ദേശീയ മൈതാനിയിൽ അവസാനിച്ചു. ബി.ആർ.സി കോഡിനേറ്റർ ബീന ടീച്ചർ ദീപശിഖ തെളിയിച്ചു.
ദീപശിഖ ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർ ഏറ്റുവാങ്ങി സമാപനം ഉദ്ഘാടനം ചെയ്തു. ബീന ടീച്ചർ അദ്ധ്യക്ഷയായി. പുതിയങ്കം യു.പി സ്‌കൂൾ ഹെഡ് മാസ്റ്റർ ജോൺസൻ ആശംസ അർപ്പിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടി നടന്നു. അബൂബക്കർ മാസ്റ്റർ, പ്രിൻസി സംസാരിച്ചു. പ്രീത, സിത്തു, ഉഷസ്, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.