
ആലത്തൂർ: ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്ന ശേഷി മാസാചരണത്തിന്റെ ഭാഗമായി താലൂക്ക്, ജില്ല, സംസ്ഥാനതലത്തിൽ നടത്തുന്ന ഇൻക്ലുസീവ് കായികോത്സവത്തിന്റെ ഭാഗമായി ആലത്തൂർ ഗേൾസ് ഹൈസ്‌കൂളിൽ കായിക പരിശീലനം ആരംഭിച്ചു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ഗോൾ വല ചലിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി കോർഡിനേറ്റർ ബീന ടീച്ചർ അദ്ധ്യക്ഷയായി. ജോൺസൺ മാഷ് ആശംസ പറഞ്ഞു.