solarplant

ചിറ്റൂർ: പൊൽപ്പുള്ളി സർവീസ് സഹ.ബാങ്കിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എ.അരുൺകുമാർ അദ്ധ്യക്ഷനായി. മലബാർ സിമന്റ്സ് ഡയറക്ടർ എസ്.സുഭാഷ് ചന്ദ്രബോസ്, പഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരൻ, ബ്ലോക്കംഗം എം.സുബൈറത്ത്, കൊടുമ്പ് സഹ.ബാങ്ക് പ്രസിഡന്റ് കെ.ആർ.കുമാരൻ, സഹകരണ സംഘം ജോ.രജിസ്ട്രാർ ജനറൽ പി.ഉദയൻ, കെ.എസ്.ഇ.ബി എക്സി എൻജിനീയർ എ.ഷഫീക്ക്, എം.ഹരിദാസ്, കെ.സ്വാമിനാഥൻ, എ.വിനോദ്, എ.കൃഷ്ണദാസ്,​ കെ.സുരേന്ദ്രൻ,​ ബാങ്ക് സെക്രട്ടറി ജെസി സംസാരിച്ചു.