
പട്ടാമ്പി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂൾ ഐ.ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗം വിജയ കിരീടം ചൂടി എടപ്പലം പി.ടി.എം.വൈ ഹയർസെക്കൻഡറി സ്‌കൂൾ. വിദ്യാലയത്തിൽ നിന്നും മൂന്ന് വിദ്യാർത്ഥികളാണ് സംസ്ഥാന ഐ.ടി മേളയിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
ശാസ്‌ത്രമേളയിൽ ഐ.ടി ഉൾപ്പെടുത്തിയിട്ടുള്ള കാലം മുതൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
രണ്ടാം തവണയാണ് ഐ.ടി മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാലയം എന്ന നേട്ടം കൈവരിക്കുന്നത്.
ഇത്തവണ ഐ.ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗം ഐ.ടി ക്വിസിൽ അസ്ന, ആനിമേഷനിൽ മുഹമ്മദ് നിഹാൽ, മൾട്ടിമീഡിയ പ്രസന്റേഷനിൽ ഫാത്തിമറഷ എന്നിവർ പങ്കെടുത്തു. മൂന്നുപേരും സ്‌കൂളിനും ജില്ലയ്ക്കുമായി സമ്മാനിച്ച പോയിന്റുകളാണ് വിദ്യാലയത്തെ സംസ്ഥാന ഐ.ടിമേളയിൽ വിജയ കിരീടം ചൂടിച്ചത്.