naka-raja-temple

പാലക്കാട്: എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വാഴക്കുളം കല്ലൂർക്കാട് കലൂർ പേരമംഗലത്ത് തിരുപേരമംഗലത്തപ്പന്റെ തിരുസന്നിധിയിൽ മലയാള മാസം വൃശ്ചികം 17ന് ആയില്യം മഹോത്സവം അതിഗംഭീരമായി നടന്നു. വിദേശികളടക്കം പതിനായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. പേരമംഗലത്തപ്പനെ കിരീടം അണിയിച്ചു കൊണ്ടുള്ള പൂജയും 27 ദേവതകൾ നിറഞ്ഞ അത്ഭുത ദേവലോകമായ പ്രണവ മലയിൽ ക്ഷേത്രം തന്ത്രി കെ.വി.സുഭാഷ് തന്ത്രി ഗുരുനാഥന്റെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും നടന്നു.