krishnakumar-anusmaranam

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം താലൂക്ക് യൂണിയൻ മുൻ സെക്രട്ടറിയായിരുന്ന അഡ്വ.ടി.പി.കൃഷ്ണ കുമാറിന്റെ നിര്യാണത്തിൽ യൂണിയൻ അനുസ്മരണ സമ്മേളനം നടത്തി. യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. സി.സി.ജയൻ, സി.സതീശൻ, ബി.വിജയകുമാർ, പ്രവീൺ കണ്ടംപുള്ളി, പി.രത്നകുമാരി, എ. സ്വയം പ്രഭ, എൻ.ജ്ഞാനദേവൻ എന്നിവർ സംസാരിച്ചു.