inclusive

കടമ്പഴിപ്പുറം: ചെർപ്പുളശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇൻക്ലൂസീവ് കായികോത്സവം ചാമ്പ്യൻസ് 2023 ന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രമായുള്ള കായികമേളയാണ് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശാസ്തകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സി.നാരാണയൻകുട്ടി അദ്ധ്യക്ഷനായി. കെ.ശ്രീലത, എം.വി. അനീഷ്, പി.സി.ശിവശങ്കരൻ, ടി.ടി.ശ്രീരാജ്, വി.ശ്രുതി, ഇ.അജിതകുമാരി, പി.കെ.സുരേഷ്, പി.ജസീന സംസാരിച്ചു. ഫ്ളാഷ്‌മോബും സംഘടിപ്പിച്ചു.