
മണ്ണാർക്കാട്: മുക്കണ്ണം വെൽനെസ് സെന്റർ അഡ്വ. എൻ.ഷംസുസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. മണ്ണാർക്കാട് നഗരസഭ സമഗ്ര വികസനവുമായി മുന്നോട്ടുകുതിക്കുകയാണ്. ചെയർമാന്റെയും ഭരണസമിതിയുടെയും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ നഗരസഭയെ എല്ലാത്തിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്നും ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു.
നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രസീത, ബാലകൃഷ്ണൻ, മാസിതാ സത്താർ, വത്സലകുമാരി, ഹംസ കുറുവണ്ണ, പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെഫീഖ് റഹ്മാൻ സ്വാഗതവും നഗരസഭാ സെക്രട്ടറി സതീഷ് കുമാർ നന്ദിയും പറഞ്ഞു. നഗരസഭയിലെ മറ്റൊരു വെൽനെസ് സെന്റർ താരങ്ങപ്പറ്റയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും.