
മണ്ണാർക്കാട്: സമസ്ത കേരള ജംഇയുത്തുൽ മുഅല്ലിമീൻ മണ്ണാർക്കാട് മേഖലാതല ഇസ്ലാമിക കലാമേള മുസാബഖ'യിൽ 359 പോയിന്റ് നേടിയ ചങ്ങലീരി റെയ്ഞ്ച് ഓവറാൾ ചാമ്പ്യൻമാരായി. കുമരംപുത്തൂർ (319), കോട്ടോപ്പാടം (316) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ടുദിവസങ്ങളിലായി ചങ്ങലീരി മമ്പഉൽ ഉലൂം മദ്രസയിൽ നാല് വേദികളിലായി നടന്ന കലാമേളയിൽ ചങ്ങലീരി, തച്ചനാട്ടുകര, മണ്ണാർക്കാട്, പൊമ്പ്ര, അലനല്ലൂർ, കൊടക്കാട്, കുമരംപുത്തൂർ, കോട്ടോപാടം റെയിഞ്ചുകളിൽ നിന്നായി
700ൽ അധികം മത്സരാർത്ഥികൾ പങ്കെടുത്തു.
മുഹമ്മദ് റിനാസ് തച്ചനാട്ടുകര (സബ് ജൂനിയർ) മുഹമ്മദ് റിഷാബ് ചങ്ങലീരി (ജൂനിയർ) അഹമ്മദ് നജ്ജാദ് കുമരംപുത്തൂർ (സീനിയർ) അഫ്നാൻ കോട്ടോപ്പാടം (സൂപ്പർ സീനിയർ) മുഹമ്മദ് ഫർസിൻ കോട്ടോപ്പാടം (അലുംനി ) മിസ്ന ചങ്ങലീരി (ജൂനിയർ) ശാദ ഫാത്വിമ മണ്ണാർക്കാട് (സീനിയർ) ഉമ്മർ ഫൈസി കോട്ടോപ്പാടം (മുഅല്ലിം) എന്നിവർ കലാപ്രതിഭകളായി.