green-protocol
ജില്ലാ സ്കൂൾ കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ പവലിയൻ എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഗ്രീൻ പ്രോട്ടോക്കോൾ പവലിയൻ പ്രവർത്തനം ശ്രദ്ധേയം. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പവലിയൻ സജ്ജമാക്കിയത്. കലോത്സവത്തിന് എത്തിച്ചേർന്ന ആയിരക്കണക്കിന് കലാപ്രേമികൾക്ക് മൺകൂജയിലാണ് ശുദ്ധജല വിതരണം.

മാലിന്യമുക്ത കലോത്സവമെന്ന ലക്ഷ്യത്തോടെ നഗരസഭയും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയും ചേർന്ന് എല്ലാ വേദികളിലും മുള കൊണ്ടുള്ള കുട്ടകളും സ്ഥാപിച്ചിട്ടുണ്ട്.

പവലിയൻ എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രീൻ പ്രോട്ടോക്കോൾ ചെയർമാൻ ടി.ബേബി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.വി.മനോജ്കുമാർ, ഡി.ഇ.ഒ ഉഷ മാനാട്ട്, കൺവീനർ കെ.എ.നൗഫൽ, മുഹമ്മദ് കോയ, ലെഫ്റ്റനന്റ് ഹംസ, ഹമീദ് കൊമ്പത്ത്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.