
നെന്മാറ: പേഴുംപാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. ക്ഷേത്രം തന്ത്രി മുല്ലപ്പളി മധുസൂദനൻ നമ്പൂതിരിയുടെയും മേൽശാന്തി മഹേഷ് പോറ്റിയുടെയും കാർമികത്വത്തിലാണ് പരിപാടികൾ നടന്നത്. ക്ഷേത്രം പ്രസിഡന്റ് ആർ.സുന്ദരൻ, സെക്രട്ടറി ഷൺമുഖൻ നെല്ലികുന്ന്, ട്രഷറർ എ.പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.