r

പാലക്കാട്: ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം പഞ്ചവാദ്യത്തിൽ തുടർച്ചയായ 48- വർഷവും എച്ച്.എസ്.എസ് വിഭാഗത്തിൽ തുടർച്ചയായ 13- ാം വർഷവും ഫസ്റ്റ് എ ഗ്രേഡ് നേടി പെരിങ്ങോട് സ്കൂൾ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പഞ്ചവാദ്യം ഏർപ്പെടുത്തിയ കാലം മുതൽ പെരിങ്ങോട് സ്കൂളാണ് ഒന്നാം സ്ഥാനം നേടി ആധിപത്യം പുലർത്തുന്നത്. ഇത്തവണ ജില്ലാ കലോത്സവത്തിലെ എച്ച്.എസ് വിഭാഗം പഞ്ചവാദ്യത്തിൽ ദർശിൽ നേതൃത്വം നൽകിയ സംഘത്തിനും എച്ച്.എസ്.എസ് വിഭാഗത്തിൽ ഹരിഗോവിന്ദ് നേതൃത്വം നൽകിയ സംഘത്തിനുമാണ് വിജയപ്പെരുമ.

പെരിങ്ങോട് സ്കൂൾ പഞ്ചവാദ്യ സംഘം എന്ന പേരിൽ ഒരു പ്രൊഫഷണൽ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘത്തിലെ മുതിർന്ന കലാകാരന്മാരായ കെ.ടി.ഉണ്ണിമോൻ, വി.ചന്ദ്രൻ, ഇ.പി.മണികണ്ഠൻ, സി.എ.മണികണ്ഠൻ, മുരളീധരൻ, സേതുമാധവൻ, രാജൻ എന്നിവരാണ് ഇത്തവണ രണ്ട് ടീമുകളെയും പരിശീലിപ്പിച്ചത്.