പാലക്കാട്: ജില്ലാ സ്കൂൾ കലോത്സവം കഥകളി സംഗീതത്തിൽ പ്രശസ്ത കഥകളി സംഗീതജ്ഞൻ നെടുമ്പള്ളി രാംമോഹന്റെ മൂന്ന് ശിഷ്യർക്കും തിളക്കമാർന്ന വിജയം. എച്ച്.എസ് വിഭാഗം ഗേൾസിൽ ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ എം.എൻ.ദീക്ഷിത, എച്ച്.എസ് വിഭാഗം ബോയ്സിൽ ഇതേ സ്കൂളിലെ തന്നെ എൻ.നിരഞ്ജൻ മോഹൻ എന്നിവർക്കും എച്ച്.എസ്.എസ് വിഭാഗത്തിൽ വാണിയംകുളം ടി.ആർ.കെ എച്ച്.എസ്.എസിലെ ശ്വേത യു.നമ്പ്യാരുമാണ് ഫസ്റ്റ് എ ഗ്രേഡ് നേടിയത്.
നെടുമ്പള്ളി രാംമോഹന്റെ മകനാണ് എൻ.നിരഞ്ജൻ മോഹൻ. കഴിഞ്ഞ വർഷം ജില്ലാ-സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. കൂത്ത്, കൂടിയാട്ടം ആചാര്യൻ നിര്യാതനായ പി.കെ.നാരായണൻ നമ്പ്യാരുടെ പേരക്കുട്ടിയാണ് ശ്വേത യു.നമ്പ്യാർ.