chavittunadakam
ചവിട്ടുനാടകം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂർ ടീം

പാലക്കാട്: ചവിട്ടുനാടകം എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ബി.എസ്.എസ് ഗുരുകുലം ആലത്തൂരിന്റെ മേധാവിത്വം. ഇരുവിഭാഗങ്ങളിലും ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷത്തിലധികമായി സംസ്ഥാന തലത്തിൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഗുരുകുലത്തിനാണ് ഒന്നാംസ്ഥാനം.

ഇത്തവണ ജില്ലാ കലോത്സവത്തിലെ എച്ച്.എസ് വിഭാഗത്തിൽ ജൂലിയസ് സീസറിന്റെയും എച്ച്.എസ്.എസ് വിഭാഗത്തിൽ അലക്സാണ്ടറിന്റെയും കഥയാണ് അവതരിപ്പിച്ചത്. എച്ച്.എസ് വിഭാഗത്തിൽ എം.ഹിബ ഫാത്തിമയും ആർ.അതുല്യയും എച്ച്.എസ്.എസ് വിഭാഗത്തിൽ ജി.മാളവിക, ശ്രേയ ശ്രീറാം എന്നിവരുമാണ് നയിച്ചത്. ഇരുടീമുകളിലും പെൺകുട്ടികൾ മാത്രമാണ് അഭിനയിച്ചത്. എറണാകുളം പറവൂർ ഗോതുരുത്ത് തമ്പി പയ്യപ്പിള്ളിയാണ് പരിശീലകൻ.