football-pass

മണ്ണാർക്കാട്: ഫുട്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിലുള്ള 11-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന്റെ സീസൺ പാസ് വിതരണോദ്ഘാടനവും ബ്രോഷർ പ്രകാശനവും നടത്തി. ഫായിദ കൺവെൻഷൻ സെന്ററിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ രക്ഷാധികാരി ടി.കെ.അബൂബക്കർ ബാവി അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ, കൗൺസിലർ ടി.ആർ.സെബാസ്റ്റ്യൻ, മുൻ നിയമസഭാ ഡപ്യൂട്ടി സ്പീക്കർ ജോസ് ബേബി എന്നിവർ മുഖ്യാതിഥികളായി.
ബ്രോഷർ പ്രകാശനം എം.എൽ.എയും സീസൺ പാസിന്റെ വിതരണോദ്ഘാടനം റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ ടി.കെ.അബൂബക്കർ ബാവിക്ക് നൽകിയും നിർവഹിച്ചു.
എം.എഫ്.എ പ്രസിഡന്റ് എം.മുഹമ്മദ് ചെറൂട്ടി, ജനറൽ സെക്രട്ടറി ഫിറോസ് ബാബു, പി.ഷരീഫ് ഹാജി, ഗ്രാമീൺ ബാങ്ക് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് , മുല്ലാസ് മാനേജർ കലേഷ്, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം, റോട്ടറി ക്ലബ്ബ് സെക്രട്ടറി ഐസക് ജോബ്, കെ. അഷ്റഫ് അലി, സലാം കരിമ്പന, സോനു ശിവൻ, രമേഷ് പൂർണ്ണിമ എന്നിവർ സംസാരിച്ചു. ജനുവരി 17 ന് മുബാസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.