പാലക്കാട്: ശൂർപ്പണഖാങ്കം മിഴിവോടെ അവതരിപ്പിച്ച വരോട് എ.യു.പി.എസിലെ സംഘത്തിന് യു.പി വിഭാഗം കൂടിയാട്ടത്തിൽ ഫസ്റ്റ് എ ഗ്രേഡ്. വനത്തിൽ വച്ച് രാമലക്ഷ്മണന്മാരെ കണ്ട ശൂർപ്പണഖ അവരിൽ അനുരക്തയാകുന്നതും വിവാഹാഭ്യർത്ഥന നടത്തുന്നതുമായ സന്ദർഭമാണ് ടി.എം.ഹരികേശും സംഘവും അയത്നലളിതമായി അവതരിപ്പിച്ചത്.
ശ്രീരാമനും സീതയും ലളിതയും ലക്ഷ്മണനും ശൂർപ്പണഖയുമെല്ലാം വേദിയിലെത്തി. സി.അർജുൻ കൃഷ്ണ, കെ.ശിവാനി, എ.അഞ്ജിത, എൻ.അനുശ്രീ, എം.അശ്വതി കൃഷ്ണ, എസ്.കൃഷ്ണപ്രിയ എന്നിവർ ആട്ടത്തിൽ കൂടി. പി.കെ.ഹരീഷ് നമ്പ്യാരുടെ ശിക്ഷണത്തിലാണ് കുട്ടികൾ അരങ്ങിലെത്തിയത്. 30 മിനിറ്റാണ് അവതരണ സമയം.