kathaprasangam
യു.പി. വിഭാഗം കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രദ്ധ ആർ.കൃഷ്ണയും സംഘവും

പാലക്കാട്: ലഹരി വിരുദ്ധ ബോധവത്‌കരണമെന്ന സമകാലിക പ്രസക്തിയുള്ള വിഷയമാണ് വടക്കഞ്ചേരി സി.ഇ.എം യു.പി.എസിലെ ശ്രദ്ധ ആർ.കൃഷ്ണ കഥാപ്രസംഗത്തിനായി തിരഞ്ഞെടുത്തത്. യു.പി വിഭാഗം കഥാപ്രസംഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് ഈ പെൺകുട്ടി കരസ്ഥമാക്കി. ശ്രദ്ധ അവതരിപ്പിച്ച കഥയുടെ പേര് 'താര എന്ന പെൺകുട്ടി". തബലയിൽ എം.സി.വൈശാഖ്, സിംബലുമായി എസ്.അർജുൻ, ഹാർമോണിയത്തിൽ ലക്ഷ്മി മഹേഷ്, താളവുമായി അമേയ രാജേഷ് എന്നിവർ അകമ്പടിയേകി.